യമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി അവസാന നിമിഷം വരെയും പ്രതീക്ഷ കൈവിടാതെ പോരാടുമെന്ന് അഭിഭാഷകന് സുഭാഷ് ചന്ദ്രന്. സാധ്യമായ എല്ലാ വഴികളും തേടുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. നയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ പരമാവധി നടത്തുന്നുണ്ടെന്നും അഭിഭാഷകന് പറഞ്ഞു.
അടിയന്തര സാഹചര്യം കണക്കിലെടുത്താണ് സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നത്. അറ്റോണി ജനറലിനോട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് കോടതിയെ ധരിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പെറ്റീഷന്റെ പകര്‍പ്പ് അറ്റോണി ജനറലിന്റെ ഓഫീസില്‍ എത്തിച്ചു
അറ്റോണി ജനറലിന്റെ ഓഫീസും വിദേശകാര്യ മന്ത്രാലയവുമായി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ സജീവമായി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. തലാലിന്റെ കുടുംബത്തെ കാണാനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ നേരിട്ട് ചര്‍ച്ച നടത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.

