അരൂര്‍: വീടിന്റെ വര്‍ക്ക് ഏരിയയില്‍ വെച്ച് പാമ്പുകടിയേറ്റ യുവതി മരിച്ചു. അരൂര്‍ പഞ്ചായത്തില്‍ 16-ാo വാര്‍ഡില്‍ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) വാണ് മരിച്ചത്.
വ്യഴാഴ്ച രാവിലെ ഒമ്പതോടെ വീടിന് പിന്നിലുള്ള വര്‍ക്ക് ഏരിയയില്‍വെച്ചാണ് പാമ്പുകടിയേറ്റത്. തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് ആറോടെ മരിച്ചു.
ഭര്‍ത്താവ് വിദേശത്താണ്. മകള്‍: അലിയ (5). സംസ്ക്കാരം ശനിയാഴ്ച രാവിലെ 10ന് ഇടക്കൊച്ചി സെമിത്തേരിയില്‍.

