തിരുവനന്തപുരം ശ്രീകാര്യത്ത് നിന്നും കാണാതായ 14 കാരിയെ പൊലീസ് കണ്ടെത്തി. സ്റ്റാച്ചുവില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ശ്രീകാര്യം പൊലീസിന്റെ കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞദിവസം വൈകുന്നേരമാണ് കുട്ടിയെ കാണാതാകുന്നത്. ശ്രീകാര്യം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് കാണാതായത്. സ്‌കൂള്‍ വിട്ട് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

