എം ഡി എം എ കേസില്‍ യൂത്ത് ലീഗ് നേതാവ് പിടിയില്‍. മുസ്ലിം യൂത്ത് ലീഗ് കൂടരഞ്ഞി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സാദിഖലി കൂമ്പാറയാണ് അറസ്റ്റിലായത്. ബേക്കല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
400 ഗ്രാം എം ഡി എം എയുമായി അബ്ദുള്‍ഖാദര്‍ എന്നയാളെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപോഴാണ് ലീഗ് നേതാവിന് വേണ്ടിയാണ് എം ഡി എം എ എത്തിച്ചതെന്ന് വ്യക്തമായത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വയനാട് ലക്കിടിയില്‍ നിന്നാണ് സാദിഖലിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

