Kerala News

മുന്നൂറ് കടന്ന് ഇഞ്ചി, ഉള്ളിക്ക് 190; വിലക്കയറ്റത്തിൽ നട്ടം തിരിഞ്ഞ് ജനങ്ങൾ

സംസ്ഥാനത്ത് ഇഞ്ചി വില മുന്നൂറ് കടന്നു. ഉള്ളി വില 190 ൽ നിന്ന് മാറ്റമില്ലാതെ തുടരുമ്പോൾ തക്കാളി വീണ്ടും ഉയർന്ന് 140 ൽ എത്തി. പച്ചക്കറി വില കുതിക്കുമ്പോൾ ഹോട്ടലുകളുടെ സ്കോർ ബോർഡായ വിലവിവരപ്പട്ടികയിൽ തുടർച്ചയായ മാറ്റങ്ങളും ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്.ഇഞ്ചി വിലയിലെ കയറ്റത്തിൽ ഒരിറക്കം ഉണ്ടായെങ്കിലും പിന്നീട് വലിയ കുതിപ്പാണ് ഉണ്ടായത് . മൊത്തവ്യാപാര വില 270 രൂപയാണെങ്കിലും ചില്ലറവിൽപനശാലകളിൽ പല വിലയാണ്. 300 മുതൽ 340 രൂപ വരെ ഈടാക്കുന്നുണ്ട്.
രണ്ടാഴ്ച മുൻപ് മൊത്തവില 63 രൂപയായിരുന്ന ഉള്ളി ദിവസങ്ങൾക്കുള്ളിൽ 200ന് അടുത്തെത്തി. 160 മുതൽ 190 രൂപ വരെ ഈടാക്കുന്നവരുണ്ട്. ജൂണിൽ 40 രൂപ വരെ വില താഴ്ന്നിരുന്നു. വെളുത്തുള്ളി വിലയും രണ്ടാഴ്ചയ്ക്കുള്ളിൽ 150ൽ എത്തി. സവാള വിലയിലും നേരിയ വർധനയുണ്ട്. മൊത്ത വ്യാപാര വില 25–30 രൂപ. മഴയും ഉൽപാദനക്കുറവുമാണു വില കുതിച്ചുയരാൻ കാരണം. ഡിമാൻഡ് അനുസരിച്ച് ഇഞ്ചി കിട്ടാനില്ലാത്തതിനാൽ 3 മാസമായി ഇഞ്ചിവില ഉയരുകയാണ്. 95% ഇഞ്ചിയും മാർച്ച്, ഏപ്രിൽ മാസത്തോടെ വിളവെടുത്തിരുന്നു. ഈ വർഷം നട്ട ഇഞ്ചി വിളവെടുപ്പിനു പാകമാകുന്നത് ഡിസംബറിലാണ്. അതുവരെ വില ഉയർന്നുകൊണ്ടിരിക്കും.

തമിഴ്നാട്, കർണാടക ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് ഉള്ളി എത്തുന്നത്. തമിഴ്നാട്ടിലെ മൊത്തവിതരണ മാർക്കറ്റിൽ ഉള്ളി ലഭ്യതയിൽ 50% ഇടിവുണ്ടായെന്നു വ്യാപാരികൾ പറഞ്ഞു. വിളവെടുപ്പ് സമയമാണെങ്കിലും മഴയിൽ ഉള്ളി നശിച്ചു പോകുന്നതു ലഭ്യത കുറയ്ക്കുന്നുണ്ട്. പൂഴ്ത്തിവയ്പ്പിലൂടെ വില കൂട്ടുന്നെന്ന ആക്ഷപവുമുണ്ട്. ബീഫിനും പലയിടത്തും വില കൂടി. കൊച്ചി നഗരത്തിൽ കിലോഗ്രാമിന് 360 ആയിരുന്ന വില 380 ആയി ഉയർന്നു. നഗരത്തിന് പുറത്ത് 400 രൂപ വരെ വാങ്ങുന്ന സ്ഥലങ്ങളുണ്ട്.

അതേ സമയം, സംസ്ഥാനത്തെ പൊതുവിപണിയിലെ അരി വില വർധന മുന്നിൽക്കണ്ട് ആന്ധ്രയിൽ നിന്നുള്ള 4000 ടൺ ജയ അരി രണ്ടാഴ്ചയ്ക്കം സപ്ലൈകോ വിൽപനകേന്ദ്രങ്ങളിൽ എത്തും. ആന്ധ്രയിൽ നിന്ന് അരി വാങ്ങാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ സംസ്ഥാന സർക്കാർ നടത്തിയ നീക്കത്തിന്റെ ഫലമായാണ് അരിയുടെ വരവ്. നിലവിൽ കേരളത്തിലെ മൊത്ത വിപണിയിൽ ജയ അരിയുടെ വില കിലോയ്ക്ക് 35 രൂപ മുതൽ 37 രൂപ വരെയാണ്. അതേസമയം, ഓണത്തിനു ശേഷം സംസ്ഥാനത്ത് അരി വില വർധിച്ചേക്കുമെന്നും നേരിയ ക്ഷാമത്തിനു സാധ്യത ഉണ്ടെന്നുമാണു വ്യാപാരികളുടെ നിലപാട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!