മേഘവിസ്ഘോടനവും മോശം കാലാവസ്ഥയേയും തുടര്‍ന്ന് താത്കാലികമായി നിര്‍ത്തി വച്ച അമര്‍നാഥ് യാത്ര ഇന്ന് പുനരാരംഭിച്ചു. ജമ്മു ബേസ് ക്യാമ്പില്‍ നിന്ന് തീര്‍ത്ഥാടകരുടെ പുതിയ സംഘം ക്ഷേത്രത്തിലേക്കുള്ള യാത്ര ആരംഭിത്തു. ദുരന്തത്തിന് പിന്നാലെ പന്തര്‍ണിയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്കും ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ സൗകര്യമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
4,026 തീര്‍ത്ഥാടനകരാണ് സംഘത്തിലുള്ളത്. കാലാവസ്ഥ മോശമായതിനാല്‍ യാത്ര പൂര്‍ണമായി റദ്ദാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം പ്രളയത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നാല്‍പ്പതോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
മേഘസ്ഫോടനത്തെ തുടര്‍ന്ന് തീര്‍ത്ഥാടകരോട് ബാള്‍ട്ടല്‍ ബേസ് ക്യാമ്പില്‍ തുടരണമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്. 50ഓളം പേരെയാണ് കാണാതായത്. 16 പേര്‍ മരിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ വിമാനമാര്‍ഗ്ഗമാണ് ആശുപത്രിയില്‍ എത്തിച്ചത്. നിരവധി ക്യാമ്പുകളും ടെന്റുകളും മലവെള്ളപ്പാച്ചിലില്‍ തകരുകയും ചെയ്തിരുന്നു.