വൃക്കമാറ്റിവയ്ക്കൽ ചികിത്സയ്ക്കായി സ്വന്തം കൈയിലെ സ്വർണ വളയൂരി നൽകി മന്ത്രി ഡോ.ആർ ബിന്ദു.ചികിത്സ ധനസഹായ സമിതിയുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി തന്റെ യുവാവിന്റെ അവസ്ഥ അറിഞ്ഞാണ് സഹായിച്ചത്. തൃശൂർ മൂർക്കനാട് ഗ്രാമീണ വായനശാലയിൽ വച്ച് നടന്ന വൃക്ക മാറ്റി വെക്കൽ ചികിത്സ ധനസഹായ സമിതിയുടെ ഔദ്യോദിക യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോളാണ് ആദ്യ സംഭാവനയായി കൈയിലെ സ്വർണവള നൽകിയത്.മൂർക്കനാട് ഗ്രാമീണ വായനശാലയിൽ വിവേക് എന്ന ചെറുപ്പക്കാരന് വേണ്ടിയുള്ള ചികിത്സാ സഹായസമിതിയുടെ രൂപീകരണ യോഗമായിരുന്നു നടന്നിരുന്നത്. മന്ത്രിയുടെ മണ്ഡലത്തിലായിരുന്നു പരിപാടിയെന്നതിനാലാണ് അവധി ദിനത്തിൽ എത്തിയത്. പ്രസംഗത്തിന് ശേഷം മടങ്ങാനൊരുങ്ങുമ്പോഴാണ് എല്ലാവരെയും അമ്പരപ്പിച്ച് തന്റെ കയ്യിലെ വളയൂരി ചികിത്സാ ധനസഹായസമിതി ഭാരവാഹികളെ ഏൽപ്പിച്ചത്.വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു സഹായം തേടുന്ന ചെറുപ്പക്കാരന്റെ ജീവിതകഥ കേട്ടപ്പോൾ മന്ത്രിയുടെ കണ്ണുകൾ നിറഞ്ഞു. വിവേകിന്റെ സഹോദരൻ വിഷ്ണു പ്രഭാകരനോട് വിവേകിന് ആരോഗ്യം വേഗം വീണ്ടെടുക്കാൻ കഴിയട്ടെയെന്ന് അറിയിച്ചാണ് മന്ത്രി മടങ്ങിയത്.