ലോകത്ത് കോവിഡ് വ്യാപനം കുതിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 2.30 ലക്ഷത്തിലേറേ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 5,357 മരണമാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം 1,26, 25,150 ആയി, കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,62,769 ആയി.
അമേരിക്കയിലാണ് ഏറ്റവുമധികം രോഗികൾ 33 ലക്ഷത്തിലേക്ക് രോഗികളുടെ എണ്ണം എത്തി കഴിഞ്ഞു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3,291,786 പേർക്കാണ്. പുതുതായി 71,372 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,36,671 ആയി വർധിച്ചു. രണ്ടാമതുള്ള ബ്രസീലിൽ രോഗബാധിതരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. ബ്രസീലിൽ ആകെ രോഗബാധിതരുടെ എണ്ണം 18, 04,338 ആയി. രോഗികളുടെ എണ്ണത്തിൽ മൂന്നാമതുള്ള ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുന്നു.