Kerala kerala

കൊച്ചിയില്‍ പ്രാര്‍ഥനാ പരിപാടിയില്‍ പാകിസ്താന്‍ പതാക; പാസ്റ്റര്‍ക്കെതിരെ കേസ്

കൊച്ചി: ഉദയംപേരൂരില്‍ പാസ്റ്റര്‍മാര്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ പരിപാടിയില്‍ പാകിസ്താന്‍ പതാക ഉപയോഗിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ കണ്ടനാട് കവലക്കടുത്തുള്ള ജീസസ് ജനറേഷന്‍ ഓഡിറ്റോറിയം ഉടമ കുരക്കാട് ജെയ്നഗര് കല്ലിങ്കത്തറ വീട്ടില്‍ ദീപു ജേക്കബ് (44)എതിരെയാണ് ഉദയംപേരൂര്‍ പൊലീസ് കേസെടുത്തത്.

ഇയാളുടെ നേതൃത്വത്തിലാണ് പ്രാര്‍ഥന നടത്തിയതെന്ന് പൊലീസ് പറയുന്നു. ഈമാസം ഏഴാം തീയതിയാണ് ഓഡിറ്റോറിയത്തില്‍ നടന്ന പാസ്റ്റര്‍മാരുടെ യോഗത്തില്‍ വിവിധ രാജ്യങ്ങളുടെ പതാകക്കൊപ്പം പാക് പതാകയും പരസ്യമായി പ്രദര്‍ശപ്പിച്ചത്. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഓഡിറ്റോറിയത്തിന്റെ ശുചിമുറിക്കടുത്ത് നിന്നാണ് പാക് പതാക കണ്ടെടുത്തത്. ഇത് പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

എന്നാല്‍ ഒന്നരവര്‍ഷം മുമ്പ് ചൈനയില്‍ നിന്നാണ്20 രാജ്യങ്ങളുടെ പതാക വാങ്ങിയതെന്നാണ്ഓഡിറ്റോറിയം ഉടമ പൊലീസിനോട് പറഞ്ഞത്. വിവിധ രാജ്യങ്ങള്‍ക്കായുള്ള പ്രാര്‍ഥനയില്‍ ഈ പതാകകള്‍ ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!