ഇടുക്കി: അടിമാലി പതിനാലാം മൈലില്‍ ദേശീയ പാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്. തമിഴ്‌നാട് തെങ്കാശി സ്വദേശി കാളിച്ചാമി, മാര്‍ത്താണ്ഡം സ്വദേശി ജോസ് എന്നിവരാണ് മണ്ണിനടിയില്‍ പെട്ടത്. മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേര്‍ന്ന് ഇരുവരെയും രക്ഷപെടുത്തി. പരിക്കേറ്റ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.