National News

ചെന്നൈയില്‍ ട്രെയിന്‍ പാളംതെറ്റി, ആളുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചെന്നൈ ബേസിന്‍ ബ്രിഡ്ജ് സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി. ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന സബര്‍ബന്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം.

ഒൻപത് കോച്ചുകളായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. അവസാനത്തെ കോച്ചിന്റെ മുന്നിലുള്ള സ്ത്രീകളുടെ കോച്ചിന്റെ രണ്ട് ചക്രങ്ങള്‍ പാളം തെറ്റുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.

അവധി ദിവസമായതിനാൽ ട്രെയിനിൽ യാത്രക്കാർ കുറവായിരുന്നു. അപകടത്തിന് ശേഷം ഏകദേശം ഒരു മണിക്കൂർ റെയിൽവേ ​ഗതാ​ഗതം തടസ്സപ്പെട്ടു. റെയിൽവേ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!