കോഴിക്കോട് തളിക്ഷേത്രക്കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് മീനുകൾ ചത്തു പൊങ്ങിയത് കണ്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. മീനുകൾ ചത്തുപ്പൊങ്ങാൻ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നിലവിൽ നൂറ് കണക്കിന് മീനുകളാണ് ക്ഷേത്രക്കുളത്തിൽ ചത്ത് പൊങ്ങിയിരിക്കുന്നത്.
സമീപ പ്രദേശങ്ങളിൽ നിന്ന് മലിന ജലം ഇവിടേക്ക് തുറന്ന് വിടുന്നുണ്ട്. അതാണോ മീനുകൾ ചത്തുപ്പൊങ്ങാൻ കാരണമെന്ന് അധികൃതർ അന്വേഷിക്കുന്നുണ്ട്. നിലവിൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.