തൃശൂർ കുന്നംകുളത്ത് മൂന്നുകടകളിൽ കള്ളൻ കയറി. ഒരു കടയിൽ നിന്ന് 12000 രൂപയും ഒരു കടയിൽ നിന്ന് 500 രൂപയും മോഷ്ടിച്ചു. എന്നാൽ മൂന്നാമത്തെ കടയുടെ കണ്ണാടി ഡോർ തകർത്ത് അകത്തു കയറിയ കള്ളന് അലമാരയടക്കം ആകെ തപ്പിയിട്ടും അഞ്ച് പൈസ കിട്ടിയില്ല.ഏറെ പണിപ്പെട്ടാണ് ഇയാൾ കണ്ണാടി വാതിൽ തകർത്തത്.ഈ കടയില്‍നിന്നു കള്ളന്‍ എടുത്തതാകട്ടെ ഒരു ജോഡി ഡ്രസ് മാത്രം. ചില്ലു കൊണ്ടുള്ള വാതിലായിരുന്നു ഈ കടയുടേത്. ഈ ചില്ല് പൊട്ടിച്ചാണ് കള്ളന്‍ അകത്തു കയറിത്. പക്ഷേ, കടയുടമ പണമൊന്നും ഇവിടെ സൂക്ഷിച്ചിരുന്നില്ല.
തുടർന്ന് ഇങ്ങനെ എഴുതി- ”പൈസയില്ലെങ്കിൽ എന്തിനാടാ…… .ഗ്ലാസ് ഡോർ പൂട്ടിയിട്ടത് വെറുതെ തല്ലിപ്പൊട്ടിച്ചു. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു”. സിസിടിയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട് . മുഖം വ്യക്തമാണ്. കള്ളനെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.കള്ളന്‍ നിരാശ കാരണം എഴുതിയതാകാമെന്നു പൊലീസ് പറയുന്നു. കഷ്ടപ്പെട്ട് ചില്ല് പൊട്ടിച്ച് അകത്തു കടന്നപ്പോള്‍ നയാപൈസ കിട്ടാത്തതിന്റെ അരിശമാകാം. ചില്ല് തകര്‍ക്കേണ്ടി വന്നതിന്റെ വിഷമവും എഴുത്തില്‍ ഉണ്ട്. ചില കള്ളന്‍മാര്‍ ഒരിടത്ത് മോഷ്ടിക്കാന്‍ കയറിയാല്‍ ഒന്നും കിട്ടിയില്ലെങ്കിലും പേരിന് എന്തെങ്കിലും എടുക്കുന്ന പതിവുണ്ടെന്നും പൊലീസ് പറയുന്നു.