Local News

കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു

കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. കുന്ദമംഗലം ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് നടക്കുന്ന മദ്യം, മയക്കുമരുന്ന് വില്‍പ്പന മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിയന്ത്രിക്കാനും ഇതിനെതിരെ പോലീസ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് എല്ലാ സഹായസഹകരണങ്ങളും ഉണ്ടാകുമെന്ന് അധികാരികള്‍ ഉറപ്പുനല്‍കി. കമ്മിറ്റി അംഗങ്ങളുടെ സ്‌കോഡ് പ്രവര്‍ത്തനം ശക്തമാക്കാനും തീരുമാനിച്ചു.

യോഗം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഒ.കല ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി ദീപു സ്വാഗതവും പിടിഎ പ്രസിഡണ്ട് ജയപ്രകാശന്‍ ടി അദ്ധ്യക്ഷതയും നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീമതി: കൗലത്ത്, ശ്രീ. ബാബുരാജ് (പോലീസ്) ഷഫീഖ് അലി (എക്‌സൈസ്) , പി. രാജന്‍, സുനില്‍ കുമാര്‍, ഹരീഷ് പി കെ വിനോദിനി കെ, ശോഭന കെ, കോഓഡിനേറ്റര്‍ ശ്രീജിത്ത് എ പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രാജനാരായണന്‍. ടി ചടങ്ങിന് നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!