സ്വപ്നയുടെ സുഹൃത്ത് ഷാജ് കിരണും ഇബ്രാഹിമും തമിഴ്നാട്ടില്‍. സ്വപ്നക്കെതിരായ വീഡിയോ ഡീലീറ്റ് ആയതിനെത്തുടര്‍ന്ന്, വീണ്ടെടുക്കാന്‍ വേണ്ടി തമിഴ്നാട്ടിലെ ടെക്നീഷ്യനായ സുഹൃത്തിന്റെ അരികിലേക്കാണ് പോയിരിക്കുന്നത് എന്നാണ് ഇബ്രാഹിം അറിയിച്ചത്. അറസ്റ്റില്‍ ഭയമില്ല, നാളെ കൊച്ചിയിലെത്തുമെന്നും വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും ഇബ്രാഹിം കൂട്ടി ചേര്‍ത്തു.
സ്വപ്നക്കെതിരായിട്ടുള്ള വീഡിയോ തന്റെ പക്കലുണ്ടെന്ന് ഇബ്രാഹിം നേരത്തെ അവകാശപ്പെട്ടിരുന്നു. വീഡിയോ തന്റെ പക്കല്‍നിന്ന് ഡിലീറ്റ് ആയി എന്നാണ് ഇബ്രാഹിം പറയുന്നത്. ‘ബുധനാഴ്ചയാണ് വീഡിയോ എടുത്തത്. വ്യാഴാഴ്ച ഇത് ഡിലീറ്റ് ചെയ്തു. തമിഴ്നാട്ടിലുള്ള സുഹൃത്തിന്റെ അടുത്തു ചെന്ന് വീഡിയോ തിരിച്ചെടുത്ത ശേഷം കൊച്ചിയിലേക്ക് തിരിക്കും’ – ഇബ്രാഹിം വ്യക്തമാക്കുന്നു. സ്വപ്ന പത്ര സമ്മേളനത്തില്‍ ആരോപിച്ച ‘സെക്സ്’ വീഡിയോ അല്ല അതെന്നും ഷാജ് പറഞ്ഞു.
മുഖ്യമന്ത്രിയ്‌ക്കെതിരെ ഗുരുതരമായ ആരോപണം നടത്തിയിട്ടും ഷാജ് കിരണിനെതിരായ അന്വേഷണത്തില്‍ പൊലീസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. പരാതി കിട്ടാതെ ഷാജ് കിരണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടെന്നാണ് പൊലീസ് തീരുമാനം.