News

രാജ്യത്ത് ജൂണ്‍ 15 മുതല്‍ വീണ്ടും ലോക്ഡൗണെന്ന് വ്യാജപ്രചരണം

രാജ്യത്ത് ജൂണ്‍ 15 മുതല്‍ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നു എന്ന് വ്യാജപ്രചാരണം. ഈ കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് വ്യാജവാര്‍ത്തയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു ഹിന്ദി ടെലിവിഷന്‍ ന്യൂസ് ചാനലിന്റെ പേരിലാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്.

24 മണിക്കൂറിനിടെ പതിനായിരത്തിനടുത്താണ് രാജ്യത്തെ കോവിഡ് ബാധിതര്‍. കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ പ്രചാരണം. ലോക്ഡൗണ്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു എന്നും ചില സോഷ്യല്‍ മീഡിയ ഫോര്‍വേഡുകളിലുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!