സ്ത്രികളിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണകുറവു ,വിളര്‍ച്ച, തൂക്കകുറവ്, വളര്‍ച്ച മുരടിപ്പ് എന്നിവ പരിഹരിക്കുന്നതിനു വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, ആരോഗ്യം, ശുചിത്വം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ടുള്ള സമ്പുഷ്ട കേരളം പദ്ധതി നടപ്പാക്കി മടവൂര്‍ ഗ്രാമപഞ്ചായത്ത്. മുഴുവന്‍ അങ്കണവാടി കുട്ടികള്‍ക്കും മില്‍മ മില്‍ക്ക് ഡി ലൈറ്റ് എന്ന പോഷക സമ്പുഷ്ടമായ പാല്‍ സൗജന്യമായി നല്‍കുന്നതിന്റെ ഉദ്ഘാടനം പുല്ലാളൂര്‍ പറപ്പാറ അങ്കണവാടിയില്‍ വെച്ച് നടന്നു.