ബീഹാറിൽ നിന്ന് ഒരു വയസ്സുള്ളപ്പോൾ കേരളത്തിലെത്തിയ ഷാഹിദ് ഹുസൈന് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് നേടി വിജയം. മൂന്ന് വർഷം മുൻപ് പരീക്ഷയഴുതിയ സഹോദരനും സമാനമായ വിജയം നേടിയിരുന്നു. ഈരാറ്റുപേട്ട ഹയാത്തുദ്ദീൻ ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു ഷാഹിദ് ഹുസൈൻ. തുണി തേപ്പ് തൊഴിലാളിയായ പിതാവ് മുഹമ്മദ് 16 വർഷം മുൻപാണ് ഈരാറ്റുപേട്ടയിലെത്തിയത്. പിന്നെ കുടുംബമൊന്നിച്ച് ഇവിടെ സ്ഥിരതാമസമായി.കേരളത്തിലെത്തിയഹയാത്തുദീൻ കുട്ടികളെ ഈരാറ്റുപേട്ടയിലെസ്കൂളിൽ ചേർത്തു. സഹപാഠികളും അധ്യാപകരും ഒപ്പം നിന്നപ്പോൾ ഇവർക്ക് ഭാഷ പ്രശ്‌നമല്ലാതായി. മലയാളം നന്നായി വായിക്കാനും എഴുതാനും അറിയാം. മലയാളത്തിലടക്കം എപ്ലസ് നേടിയായിരുന്നു ഷാഹിന്‍റെ വിജയം. സയൻസ് ഗ്രൂപ്പ് എടുത്ത് പഠനം തുടരാനാണ് ഷാഹിദിന്റെ തീരുമാനം. വർഷങ്ങളായി കേരളത്തിലാണ് ജീവിതമെങ്കിലും ഇടയ്ക്ക് ബന്ധുക്കളെ കാണുന്നതിനായി കുടുംബം ജന്മനാടായ ബിഹാറിൽ പോകാറുണ്ട്. മൂന്ന് വർഷം മുൻ പ് ഉന്നതവിജയം നേടിയ ഷാഹിദിന്‍റെ സഹോദരൻ സയിദ് ഇപ്പോൾ ബിരുദ വിദ്യാർത്ഥിയാണ്.ആലുവയിലും അതിഥി തൊഴിലാളിയുടെ മകൾ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും നേടി വൻ വിജയം കൈവരിച്ചിരുന്നു. എറണാകുളം മുപ്പത്തടത്ത് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശികളുടെ മകളായ സുഷ്മിത രാജാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ആലുവ ബിനാനിപുരം സർക്കാർ സ്കൂളിന്‍റെ അഭിമാനമായി മാറിയത്. ചുമട്ടുതൊഴിലാളിയായ പിതാവിനൊപ്പം ഒറ്റ മുറി വീട്ടിൽ നിന്നും രാവും പകലും പഠിച്ചാണ് സുഷ്മിത ഈ നേട്ടം കൈവരിച്ചത്.