Kerala

സന്ദീപ് നാട്ടിൽ മാന്യൻ, വീട്ടിൽ പ്രശ്നക്കാരൻ: പിതൃസഹോദരൻ

ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ സന്ദീപ് നാട്ടിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കാറില്ലായിരുന്നു എന്ന് സന്ദീപിൻ്റെ പിതൃസഹോദരൻ ഗോപാല പിള്ള. മദ്യപിച്ചാലും വീട്ടിൽ ചെന്ന് കിടക്കും. ഇന്നലെയാണ് ചികിത്സയ്ക്കായി പൊലീസ് എത്തിച്ച പ്രതി ആശുപത്രിയിൽ വച്ച് ഹൗസ് സർജനായ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയത്.

“അവൻ യാതൊരു പ്രശ്നങ്ങളും ഉണ്ടാകാറില്ല. ഇത്തിരി കഴിച്ചു കഴിഞ്ഞാലും മിണ്ടാണ്ട് പോയി വീട്ടില് വന്ന് അവിടെ കിടക്കും. വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടാകും. അവിടെ എന്നും പ്രശ്നങ്ങൾ തന്നെയാ. ബന്ധുവാണെങ്കിലും ശരി ആ വീടുമായിട്ട് നമുക്ക് യാതൊരു ബന്ധവുമില്ല. പിന്നെ ഇവൻ ഇവിടെ വന്ന് എന്തെങ്കിലുമൊക്കെ നമ്മളോട് സംസാരിക്കുമ്പോ നമ്മള് സഹകരിക്കാതെ ഇരിക്കാൻ പറ്റില്ലല്ലോ. അത്രയും മാത്രമേ ഉള്ളൂ.”- ഗോപാല പിള്ള പറയുന്നു.

നാട്ടിലൊക്കെ ആൾക്കാരുമായി സഹകരിക്കുന്നുണ്ട് എന്നും ഗോപാല പിള്ള പറഞ്ഞു. സന്ദീപിന് ചില ബിസിനസ് ഉണ്ടായിരുന്നു. കവിഞ്ഞ പൈസ ഉണ്ടായിരുന്നു. അപ്പൊ കൂട്ടുകാർ ഒരുപാട് ഉണ്ടായിരുന്നു. വീട്ടിലെ സിറ്റുവേഷൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ അവൻ ആരെയും വകവെക്കുന്നതല്ല. അവൻ്റെ അമ്മ എന്ന് പറഞ്ഞു കഴിഞ്ഞാൽ അതൊരു വേറൊരു രീതിയിൽ പോകുന്ന ഒരു സ്ത്രീയാ.

ഇന്നലെ അവൻ ഇങ്ങോട്ട് വന്നിട്ടില്ല. മാനസിക പ്രശ്നം ഇതുവരെ ഉള്ളതായിട്ട് അറിയില്ല. നേരത്തെ ഒരിക്കെ ഇവനെന്തോ പ്രശ്നമുണ്ടായിട്ട് തള്ളയും മോനും കൂടെ ഇവിടെ മെഡിസിറ്റിയിലോ, കൊല്ലത്ത് ഏതോ ഒരു ആശുപത്രിയിൽ ഉണ്ടായിരുന്നു. അവിടെ അന്ന് വയലന്റ് ആയിട്ട് നേഴ്സുമായിട്ട് എന്തൊക്കെയോ പ്രശ്നമുണ്ടായി. ഇതൊന്നും നമുക്ക് അറിയില്ല. ഇവൻ അവിടെ അക്രമം എന്തൊക്കെ കാണിച്ചു എന്നാ പറഞ്ഞേ. പക്ഷേ നമുക്ക് ക്ലിയർ ആയിട്ട് അറിയില്ലാ എന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!