തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്താനുള്ള കെ വി തോമസിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കെ വി തോമസ് ഒട്ടേറെ അനുഭവസമ്പത്തുള്ള രാഷ്ട്രീയ നേതാവാണെന്ന് യെച്ചൂരി സൂചിപ്പിച്ചു.
എന്ത് തീരുമാനമെടുക്കണമെന്ന് കെ വി തോമസിന് അറിയാം. പാര്‍ട്ടിയില്‍ വരാന്‍ ആര് താത്പര്യം പ്രകടിപ്പിച്ചാലും സ്വാഗതം ചെയ്യുമെന്നും യെച്ചൂരി പ്രതികരിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും അതുപോലെതന്നെ സിപിഐഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടാണ് തീരുമാനിച്ചത്. സഭയുടെ സ്ഥാനാര്‍ത്ഥി എന്ന് പറയുന്നത് അടിസ്ഥാന രഹിതം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, രാജ്യത്ത് ഉയര്‍ന്നു വരുന്ന പെട്രോള്‍ വില വര്‍ദ്ധനവില്‍ കേന്ദ്രം സെസ് ചാര്‍ജുകള്‍, നികുതികള്‍ ഉള്‍പ്പടെ പിന്‍വലിക്കണമെന്നും രാമ നവമി ഹനുമാന് ജയന്തി ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് ആകമാനം നടന്ന വര്‍ഗീയ അക്രമങ്ങള്‍ സിപിഐഎം ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് സമാധാനം നിലനില്ക്കണമെന്നും ഒരു മത വിഭാഗത്തെ ലക്ഷ്യം വച്ചു കൊണ്ടാണ് ഒഴിപ്പിക്കല്‍ നടപടികളാണ് ഇപ്പോള്‍ ഷാഹീന്‍ബാഗില്‍ നടക്കുന്നത് അവിടെ ബുള്‍ഡോസര്‍ രാജ് നടക്കുകയാണ്, ഒഴിപ്പിക്കുന്നതിന് മുന്നേ ജനങ്ങളെ പുനരധിവസിപ്പിക്കണമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

