കനത്ത മഴയെ തുടർന്ന് മാറ്റി വെച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിക്ക് നടത്താൻ തീരുമാനിച്ചു. അൽപ സമയത്തിനകം പകൽ വെടിക്കെട്ടിന്റെ കാര്യത്തിൽ തീരുമാനമെടുക്കും.
ഇന്നലെ നടന്ന കുടമാറ്റത്തിന്റെ സമയത്തടക്കം തൃശൂർ നഗരത്തിൽ കനത്ത മഴയായിരുന്നു. എന്നാൽ കനത്ത മഴയെ അവഗണിച്ചും കുടമാറ്റം കാണാൻ നിരവധി ആളുകൾ പൂര നഗരിയിൽ എത്തിയിരുന്നു. എന്നാൽ വെടിക്കെട്ട് നടത്താൻ മഴ വലിയ തടസം സൃഷ്ടിച്ചു.
ഇന്നലെ വെടിക്കെട്ട് കാണാനുള്ള നിയന്ത്രണം സംബന്ധിച്ച കാര്യത്തിൽ വലിയ തോതിൽ ആശങ്ക ഉണ്ടായിരുന്നു. പിന്നീട് പൊലീസും ദേവസ്വം അധികൃതരും സർക്കാർ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയിൽ സ്വരാജ് റൗണ്ടിൽ കാണികളെ അനുവദിക്കാത്ത സാഹചര്യത്തിൽ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വെടിക്കെട്ട് കാണാനുള്ള അവസരം ഒരുക്കിയിരുന്നു. 144 ബലക്ഷയമുള്ള കെട്ടിടങ്ങളിൽ കയറരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. ഈ നിലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴാണ് അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിന്‍റെ ഭാഗമായുള്ള മഴ തൃശ്ശൂർ നഗരത്തിൽ തോരാതെ പെയ്തത്.