കുന്ദമംഗലം:പന്തീര്‍പാടംശാഖ മുസ്ലിം യൂത്ത് ലീഗ് അറബി ഭാഷാ സമരത്തിനിടെ ജീവന്‍ നഷ്ടപെട്ടമജീദ്, റഹ് മാന്‍,കുഞ്ഞിപ്പ അനുസ്മരണ യോഗവും പ്രാര്‍ത്ഥനയും ഓണ്‍ലൈന്‍ പ്രോഗ്രാം നടത്തി. അനുസ്മരണ മീറ്റിംഗ് പ്രസിഡണ്ട് കെ.ടി. ഖദീം നിയന്ത്രിച്ചു പ്രാര്‍ത്ഥനക്ക് മുസ്ലിം ലീഗ് ശാഖാ പ്രസിഡണ്ട് പാലക്കല്‍ മുഹമ്മദ് നേതൃത്വം നല്‍കി ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ്യു സി രാമന്‍ ഉദ്ഘാടനം ചെയ്തു സി.പി ശിഹാബ് സ്വാഗതം പറഞ്ഞു.അറബിക് അധ്യാപകരെ സൃഷ്ടിച്ചതും സംരക്ഷിച്ചതും മുസ്ലിം ലീഗാണന്നുംമജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നീ മൂന്ന് ചെറുപ്പക്കാരെ ജീവന്‍ നല്‍കിയാണ് ലീഗ് ഇക്കാര്യം നേടിയെടുത്തതന്നും യു സി രാമന്‍ പറഞ്ഞു.
അന്യവല്‍ക്കരിക്കപ്പെട്ട ജനതക്കൊപ്പമാണെന്നും മുസ്ലിം ലീഗ് കീഴാള ജനതക്കൊപ്പമാണെന്ന് വീമ്പു പറയുന്ന സി.പി.എം പി.ബിയില്‍ നാളിതുവരെ ഇവര്‍ക്ക് പ്രവേശാനുമതി പോലും നല്‍കിയിട്ടില്ലന്ന് യു.സി.ചൂണ്ടികാട്ടി
അംബേദ്കര്‍ക്ക് ഭരണഘടനാ ശില്‍പിയാവാന്‍ കഴിഞ്ഞത് കല്‍കല്‍ക്കത്തയില്‍ കൊണ്ടുപോയി മുസ്ലീം ലീഗു പാര്‍ലമെന്റിലേക്കു ജയിപ്പിച്ചത് കൊണ്ട് മാത്രമാണന്നും അദേഹം പറഞ്ഞു
പഞ്ചായത്ത് മെംബര്‍ എം ബാബുമോന്‍ ,കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ടിപി ജുനൈദ്, പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെകെ ഷമീല്‍, കെഎംസിസി പ്രസിഡണ്ട് കെ കെ അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.. ശാഖ യൂത്ത് ലീഗ് ജോയിന്‍ സെക്രട്ടറി പി കെ മുനീര്‍ നന്ദിയും പറഞ്ഞു

