വ്യാപാരവ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ധീനെതിരെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കുന്ദമംഗലം പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്ലക്കാര്‍ഡ് പിടിച്ച് സമരം ചെയ്തു. തുണിക്കട ഉള്‍പ്പെടെ എല്ലാ ചെറുകിട കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളില്‍ പോലീസ് കട തുറക്കാന്‍ സമ്മതിക്കാതായതോടെ പ്രതീകാത്മകമായി തുറന്ന് പ്രതികരിച്ചപ്പോള്‍ ടി. നസ്‌റുദ്ധീനെ പോലീസ് തള്ളിമാറ്റുകയും അവഹേളിക്കുകയും ചെയ്‌തെന്നാരോപിച്ചാണ് സമരം. യൂണിറ്റ് പ്രസിഡണ്ട് അഷ്‌റഫ്, ടി .ജി നിലേഷ്, കെ.പി ദാവൂദലി, എം എം ഷമീര്‍ നേതൃത്വം നല്‍കി