രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ്. 24 മണിക്കൂറിനിടെ ് 4213 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒരു ദിവസം 4000 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 67,152 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 97 പേരാണ്. ഇതോടെ കോവിഡ് മരണം 2206 ആയി. മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് ബാധിതര്‍ 22,171 ആയി. ഇതുവരെ മരിച്ചത് 832 പേരാണ.
ഗുജറാത്തില്‍ 8195 പേരും ഡല്‍ഹിയില്‍ 6923 പേരും കോവിഡ് ബാധിച്ച് ചികില്‍സയിലാണ്. ഗുജറാത്തില്‍ 493 പേരും മധ്യപ്രദേശില്‍ 215 പേരും കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 20,917 പേര്‍ കോവിഡ് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.