ഗൾഫിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കുംപശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും. എസ് എസ് എൽ സി വിദ്യാർഥികളുടെ ഓണം, ക്രിസ്മസ് പരീക്ഷകളുടെ ശരാശരി മാർക്ക് പരിഗണിക്കും. പ്ലസ് ടു വിദ്യാർഥികളുടെ പ്ലസ് വൺ പരീക്ഷാ മാർക്കായിരിക്കും നോക്കുക. കൂടാതെ പ്ലസ് ടുക്കാർക്ക് ബോണസ് മാർക്കും നൽകും. മാർക്ക് പരിഗണിച്ചുകൊണ്ട് സർട്ടിഫിക്കറ്റ് നൽകും. ഇനി കൃത്യസമയത്ത് പരീക്ഷ നടത്താൻ കഴിയില്ലെന്നാണ് വിലയിരുത്തലിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിലാണ് നിർണായ തീരുമാനം.
നേരത്തെ പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ പരീക്ഷകൾ മാറ്റിയിരുന്നു. കൂടാതെ മാർച്ച് 5,6,7 തീയതികളിലെ പ്ലസ് ടു പരീക്ഷകളും മാറ്റിയിരുന്നു .

