Kerala kerala

ആശ്വാസം; സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വില കുറച്ചു

ജനങ്ങള്‍ക്ക് ആശ്വാസമായി സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വിലയില്‍ കുറവ്. തുവരപ്പരിപ്പ് ,മുളക്, കടല, ഉഴുന്ന്, വന്‍പയര്‍ എന്നീ 5 സബ്‌സിഡി ഇനങ്ങളുടെ വില ഇന്നുമുതല്‍ (ഏപ്രില്‍ 11) സപ്ലൈകോ വില്പന ശാലകളില്‍ കുറയും. നാലു മുതല്‍ 10 രൂപ വരെയാണ് കിലോഗ്രാമിന് ഈ ഇനങ്ങള്‍ക്ക് കുറയുക. വന്‍കടല കിലോഗ്രാമിന് 65 രൂപ, ഉഴുന്ന് 90 രൂപ, വന്‍പയര്‍ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വില്പനശാലകളില്‍ ജിഎസ്ടി അടക്കമുള്ള സബ്‌സിഡി സാധനങ്ങളുടെ ഇന്നു (ഏപ്രില്‍ 11) മുതലുള്ള വില. നേരത്തെ ഇത് യഥാക്രമം 69, 95, 79, 115, 68.25 എന്നിങ്ങനെ ആയിരുന്നു.

സബ്‌സിഡി സാധനങ്ങളുടെ ഏപ്രില്‍ 11 മുതല്‍ ഉള്ള വിലയും, അവയുടെ വിപണി വിലയും ക്രമത്തില്‍

വന്‍കടല (ഒരു കിലോഗ്രാം) 65 (110.29)
ചെറുപയര്‍ (ഒരു കിലോഗ്രാം) 90 (126.50)
ഉഴുന്ന് (ഒരു കിലോഗ്രാം) 90 (132.14)
വന്‍പയര്‍ (ഒരു കിലോഗ്രാം) 75 (109.64)
തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) 105 (139.5)
മുളക്( 500ഗ്രാം) 57.75 (92.86)
മല്ലി( 500ഗ്രാം) 40.95 (59.54)
പഞ്ചസാര (ഒരു കിലോഗ്രാം) 34.65 (45.64)
വെളിച്ചെണ്ണ ഒരു ലിറ്റര്‍ പാക്കറ്റ് ( സബ്‌സിഡി 500 എം എല്‍+ നോണ്‍ സബ്‌സിഡി 500 ാഹ) 240.45 (289.77)
ജയ അരി (ഒരു കിലോഗ്രാം) 33 (47.42)
കുറുവ അരി( ഒരു കിലോഗ്രാം) 33 (46.33)
മട്ട അരി (ഒരു കിലോഗ്രാം) 33 (51.57)
പച്ചരി (ഒരു കിലോഗ്രാം) 29 (42.21)
(പൊതു വിപണി വില എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ ഏപ്രില്‍ പത്തിലെ കണക്കനുസരിച്ച്)

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!