കുന്ദമംഗലം പതിമംഗലം വളവിന് അടുത്തായി നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കാറിലെ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് പൂർണമായി തകർന്നു . കാർ മറ്റൊരു ഭാഗത്തേക്ക് തെന്നി നിൽക്കുകയാണ് ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്