Kerala News

പെരിയ കനാലിൽ ഹോട്ടലുടമകൾ തമ്മിൽ സംഘർഷം; ആറു പേർക്ക് പരിക്ക്

ഇടുക്കിയിലെ പെരിയ കനാലിൽ ഹോട്ടലുകാർ തമ്മിലുണ്ടായ വാക്ക് തർക്കംസംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ കുട്ടികളുൾപ്പെടെ ആറു പേർക്ക് പരിക്ക്. കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ ഹോട്ടലുടമകൾ തമ്മിലുള്ള വാക്ക് തർക്കം കയ്യേറ്റത്തിലേക്ക് എത്തുകയായിരുന്നു.

സംഘർഷത്തില്‍ കൊല്ലം സ്വദേശി നൗഷാദ്, ഭാര്യ ഷെമീന, മക്കളായ അൽഫിയ, ഫാത്തിമ, നൗഷാദിന്റെ കൊച്ചുമക്കളായ മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ഷാൻ, ഹയഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ശാന്തന്‍പാറ പൊലീസ് കേസെടുത്തു. നൗഷാദിന്റെ കടയോട് ചേർന്ന് ഹോട്ടൽ നടത്തുന്ന ചെല്ലം, സഹോദരൻ പാണ്ടിരാജ് എന്നിവരുൾപ്പെടെ ആറ് പേർക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ശാന്തൻപാറ സി.ഐ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!