മകന് സഞ്ജയ്ക്ക് വേണ്ടി അല്‍ഫോണ്‍സ് പുത്രന്‍ കഥയുമായി വന്നിരുന്നതായി തമിഴ് നടന്‍ വിജയ്. സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറുമൊത്ത് നടത്തിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്. മകന്‍ എപ്പോള്‍ സിനിമയിലേക്ക് വരും എന്ന നെല്‍സണിന്‍റെ ചോദ്യത്തിന് മറുപടിയായാണ് വിജയ് ഇക്കാര്യം വെളിപ്പെടുത്തിയത്.മലയാളി സംവിധായകൻ അൽഫോൺസ് പുത്രൻ സഞ്ജയ്ക്ക് പറ്റിയ ഒരു കഥയുമായി തന്നെ സമീപിച്ചിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത് ഒരു കഥ പറയാൻ വരാൻ ആഗ്രഹമുണ്ടെന്നാണ് അൽഫോൺസ് പറഞ്ഞത്. എനിക്കുള്ള കഥയാണെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീടാണ് സഞ്ജയ്ക്ക് പറ്റിയ കഥയാണെന്ന് മനസിലായത്. അടുത്ത വീട്ടിലെ പയ്യൻ രീതിയിലുള്ള രസകരമായ കഥയായിരുന്നു അത്. സഞ്ജയ് സമ്മതിക്കണം, ആ സിനിമ ചെയ്യണമെന്ന് ഉള്ളിൽ അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ചെയ്യുന്നില്ല, കുറച്ചുകൂടി കഴിയട്ടേ എന്നാണ് സഞ്ജയ് പറഞ്ഞത്. ഏതാണ്ട് ഓ.കെ പറഞ്ഞതുപോലെയായിരുന്നു ആ മറുപടിയെന്നും വിജയ് പറഞ്ഞു.ബാലതാരമായി സഞ്ജയ് ചില വിജയ് സിനിമകളില്‍ വന്നുപോയിട്ടുള്ള സഞ്ജയുടെ യഥാര്‍ഥ പേര് ജേസണ്‍ എന്നാണ്. കാനഡയില്‍ ഫിലിംസ്റ്റഡീസ് പഠന വിദ്യാർഥിയായിരുന്നു. ‘വേട്ടൈക്കാരൻ’ എന്ന ചിത്രത്തിൽ വിജയ്‍യുടെ കൂടെ ഡാൻസ് രംഗത്തിൽ ജേസൺ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.