കൊല്ലം ചവറയിൽ വൃദ്ധമാതാവിനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. 84 കാരിയായ ഓമനയെയാണ് മകന്‍ ഓമനക്കുട്ടന്‍ ക്രൂരമായി മര്‍ദിച്ചത്. ഇവരെ പിടിക്കാനായെത്തിയ സഹോദരനെയും ഇയാള്‍ മര്‍ദിച്ചു. മര്‍ദ്ദനത്തിന്റെ അഞ്ചു മിനിറ്റിലധികം വരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.ഇന്നലെ ഉച്ചയോടെയാണ് ക്രൂരമര്‍ദ്ദനം അരങ്ങേറിയത്. അയല്‍വാസിയായ വിദ്യാര്‍ത്ഥിയാണ് വൃദ്ധയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അമ്മയുടെ കൈയ്യില്‍ പണം കൊടുത്തിട്ടുണ്ടെന്നും അത് തിരിച്ച് തരണം എന്ന് ആവശ്യപ്പെട്ടുമായിരുന്നു മര്‍ദ്ദനം.ഇയാള്‍ മാതാവിനെ പല തവണ നിലത്തിട്ട് ചവിട്ടുന്നതും പണം ചോദിച്ച് അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.വീഡിയോ പുറത്ത് വന്നതോടെ ഓമനകുട്ടനെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ മകനെതിരെ മൊഴി നൽകാൻ അമ്മ തയാറായിട്ടില്ല. തന്നെ മർദ്ദിച്ചിട്ടില്ലെന്നും വീണ് പരിക്കേറ്റതാണെന്നുമാണ് അമ്മ ഓമന പറയുന്നത്. ഈ സാഹചര്യത്തിൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാനാണ് പൊലീസിന്റെ ശ്രമം.