കുന്ദമംഗലം : കുന്നമംഗലം പഞ്ചായത്തിലെ ആനപ്പാറ ഇടവലത്ത് കോളനി എന്നീ ഭാഗങ്ങളിലെ 110 കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന ചെത്തുകടവ് പുഴയിലെ കുടിവെള്ള പദ്ധതിയുടെ മോട്ടോർ കിണറ്റിൽ വീണു ഒരാഴ്ചയായി കുടിവെള്ളം മുടങ്ങിയി രിക്കുകയായിരുന്നു.. ലോക് ഡൗൺ സാഹചര്യം ആയിരുന്നതിനാൽ മോട്ടോർ പൊക്കിയെടുക്കാൻ കഴിയാതെ അധികൃതർ നന്നേ വിഷമിച്ചു…അവസാനം ഫയർഫോഴ്സിന്റെ സഹായം തേടി….വിവരം അറിയിച്ചപ്പോൾ ഫയർഫോഴ്സ് റെഡി …മീഞ്ചന്ത അഗ്നി രക്ഷാ നിലയത്തിലേയും വെള്ളിമാടുകുന്ന് അഗ്നി രക്ഷാ നിലയത്തിലേയും സേനാംഗങ്ങൾ സ്കൂബാ വെഹിക്കിളുമായി സംഭവസ്ഥലത്തെത്തി..വെള്ളിമാടുകുന്നിലെ സ്കൂബാ ഡൈവിംഗ് അംഗം ഫയർ &റെസ്ക്യു ഓഫീസർ അഹമ്മദ് റഹീഷ് 12 അടി പൊക്കത്തിൽ വെള്ളമുള്ള കിണറിൽ മുങ്ങി നിമിഷ നേരം കൊണ്ട് ചളിയിൽ പൂണ്ട മോട്ടോറിൽ കയറുകൊണ്ട് കുരുക്കിട്ടു.. പിന്നീട് മറ്റ് സേനാംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും ചേർന്ന് ഏകദേശം 300 കിലോയോളം ഭാരം വരുന്ന മോട്ടോർ പൊക്കിയെടുത്തു… ഫയർ & റെസ്ക്യു ഓഫീസർമാരായ എൻ.ബിനീഷ്, എ.കെ ബിനു,രൺദീപ്, രഞ്ചിത്ത് സിവിൽ ഡിഫൻസ് അംഗങ്ങളായ ജലീൽ, ജിനാസ് എന്നിവരാണ് പ്രസ്തുത ഉദ്യമത്തിൽ പങ്കാളികളായത്.
കുടിവെള്ള പദ്ധതിയുടെ മോട്ടോർ കിണറ്റിൽ വീണ് ജലവിതരണം മുടങ്ങി ..മോട്ടോർ പൊക്കിയെടുത്ത് രക്ഷകരായത് ഫയർഫോഴ്സ്

