ലോക്ഡൗണില്‍ വെയിലില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ജ്യൂസും കുടിവെള്ളവും നല്‍കി മാതൃകയായി യുവതി. മുക്കം വലിയ പറമ്പിലെ സലീനയാണ് ജനങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടുന്ന പോലീസുകാര്‍ക്ക് ആശ്വാസമായി ഈ സത്പ്രവൃത്തി ചെയ്തത്. ലോക്ഡൗണില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയാന്‍ പോലീസ് വളരെ കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത്. കടുത്ത വെയില്‍ വകവെക്കാതെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. കടകള്‍ ഒന്നും തുറക്കാത്തതിനാല്‍ ഇവര്‍ക്ക് കുടിവെള്ളമോ ഒന്നും ആവശ്യത്തിന് കിട്ടിയിരുന്നില്ല. ഒരിക്കല്‍ റോഡിലൂടെ പോകുമ്പോള്‍ പോലീസുകാരുടെ ഈ കഷ്ടപ്പാട് കണ്ട് മനസ്സിലാക്കിയാണ് സലീന ഈ പ്രവൃത്തിക്ക് ഇറങ്ങിയത്. തുടര്‍ന്ന് ജ്യൂസും കുടിവെള്ളവുമായി ടൂവീലറില്‍ എത്താന്‍ തുടങ്ങി. സലീനയുടെ ഈ പ്രവൃത്തി ഏറെ ആശ്വാസകരമാണെന്നാണ് പോലീസുകാര്‍ പറയുന്നത്.
സലീന രാവിലെ 10 മണി മുതല്‍ ജ്യൂസുമായി ഇറങ്ങും. ഇരഞ്ഞിമാവ്, മുക്കം, അഗസ്ത്യമുഴി, കുറ്റിപ്പാല, മുക്കം വെന്റ് പൈപ്പ് പാലം, മുക്കം പാലം എന്നിവിടങ്ങളിലാണ് കൊടുക്കുക. ലോക്ഡൗണ്‍ കഴിയുന്നവരെ കൊടുക്കാനാണ് തീരുമാനം. വലിയപറമ്പ് കാരിയിലില്‍ വീട്ടില്‍ താമസിക്കുന്ന സലീന ഒരു സാമൂഹ്യപ്രവര്‍ത്തകയാണ്. ഇന്റീരിയര്‍ വര്‍ക്കും ചെയ്യുന്നുണ്ട്. ഭര്‍ത്താവ് അബൂൂക്കര്‍ പ്രവാസിയാണ്. രണ്ട് മക്കളാണ് ഉള്ളത്.

