കൊടുവള്ളി: റംസാൻ മാസത്തെ വരവേൽക്കാൻ കൊടുവള്ളിയിൽ ഒരുക്കിയ ഫുഡി ഗാലയിൽ വിവിധ രുചിവിഭവങ്ങൾ നിരത്തി ഭക്ഷണപ്രേമികളെ ആകർഷിക്കുന്നു. കല്ലുമ്മക്കായ, പാലക്കാട് മസാല, മുളക് ബജി, പൊട്ടറ്റോ ബജി തുടങ്ങിയ ഹോട്ട് സ്‌നാക്സുകളും വിവിധതരം ഐസ്ക്രീം വിഭവങ്ങളും ഉൾപ്പെടെ നിരവധി ഐറ്റങ്ങൾ ഇവിടെ ലഭ്യമാണ്.
വാനില, ചോക്ലേറ്റ്, സ്ട്രോബെറി, ബട്ടർസ്കോച്ച് തുടങ്ങിയ ഐസ്ക്രീം വകഭേദങ്ങൾക്കൊപ്പം കുട്ടികൾക്കായി കപ്പ് ഐസ്ക്രീം, കോൺ ഐസ്ക്രീം, സ്പ്രിങ്കിൾസ് ഐസ്ക്രീം, ചോക്ലേറ്റ് ടോപ്പിംഗ് ഐസ്ക്രീം എന്നിവയും ഒരുക്കിയിട്ടുണ്ട്.
റംസാൻ കാലത്ത് കുടുംബങ്ങളുമായി എത്തുന്നവരാണ് കൂടുതലും. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ഈ ഫുഡ് കോർണറിൽ രാത്രി സമയങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ ഫുഡ് കോർട്ട് ഒരുക്കി വിഭവങ്ങൾ വിളമ്പുന്നുവെന്നും സ്വാദിഷ്ടമായ ഭക്ഷണങ്ങളാണ് വിജയത്തിന് കാരണമെന്നാണ് സംഘാടകർ പറയുന്നത്.
എല്ലാ സ്റ്റാളുകളിലുംനല്ല തിരക്കാണ്. രാത്രി ഒമ്പതര മണിയോടെആരംഭിക്കുന്ന തിരക്ക്പുലർച്ചെവരെ സജീവമായി തുടരുന്നുവെന്ന് വ്യാപാരികൾ പറയുന്നു. റംസാൻ രാത്രികളെ കൂടുതൽ സജീവമാക്കുന്ന രുചിയാത്രയായി “ഫുഡി ഗാല” മാറിയിരിക്കുകയാണ്

