കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണമെന്ന് പരാതി. ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത കലൂരിലെ വീട്ടില്‍ മോഷണം നടന്നതായാണ് പരാതി. എറണാകുളം നോര്‍ത്ത് പൊലീസിലാണ് മോന്‍സണ്‍ മാവുങ്കലിന്റെ മകന്‍ മനസ് മോന്‍സണ്‍ പരാതി നല്‍കിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നതെന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായെന്ന് സംശയമുണ്ടെന്നും പരാതിയില്‍ പറഞ്ഞു.

