കുന്ദമംഗലം: പതിമംഗലം കൂടത്താല്‍ നജ്മലിന് ഭിന്നശേഷി പെന്‍ഷനില്ലാത്തത് കാരണം വിദ്യാഭ്യാസവും ചികില്‍സയും മുടങ്ങി. അപകടത്തില്‍പെട്ട് ചെറു പ്രായത്തില്‍ തന്നെ പിതാവിനെ നഷ്ടപ്പെട്ടു .മാതാവിന് കിട്ടിയിരുന്ന വിധവാ പെന്‍ഷന്‍ കിട്ടാതയതോടെ തീര്‍തും ദുരിതത്തിലായി. വിഷയം കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ശ്രദ്ദയില്‍പെട്ടതോടെ വിവരം ദുബൈ കെഎംസിസി പ്രസിഡണ്ട് അസീസ് കാക്കേരിയെ ബന്ദപ്പെടുകയും ദുബൈ കെഎംസിസി ഏഴ് മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ തയ്യാറായി. പികെ ഫിറോസ് കുടുംബത്തിന് സഹായം കൈമാറി. കെഎംസിസി നേതാകളായ ജലീല്‍ മാവൂര്‍ ,നിസാര്‍ മുറിയനാല്‍, അരിയില്‍ മൊഴ്തീന്‍ഹാജി, എം ബാബുമോന്‍, അരിയില്‍ അലവി, എകെ ഷൗകത്തലി, സി അബ്ദുല്‍ ഗഫൂര്‍, യുസി മൊഴ്തീന്‍കോയ, ശിഹാബ് റഹ്‌മാന്‍, യു മാമു, ഏപി അഷ്‌റഫ് , കെടി ഖാലിദ്, നാജി പതിമംഗലം എന്നിവര്‍ പങ്കെടുത്തു.