ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ മിന്നുന്ന പ്രകടനവുമായി അഞ്ചു വര്‍ഷത്തെ കാത്തിരുപ്പിന് ശേഷം കേരളാ ബ്ലാസ്‌റ്റേഴസ് ഇന്ന് പ്ലേ ഓഫിന്റെ ആദ്യ പാദത്തില്‍ ജംഷഡ്പൂര്‍ എഫ.സിയെ നേരിടുകയാണ്. സെര്‍ബിയയില്‍ നിന്നെത്തിയ ഇവാന്‍ വുകുമനോവിച്ച് എന്ന പരിശീലകന്റെ തന്ത്രങ്ങളാണ് അതിന് വഴിയൊരുക്കിയത്.
മിന്നും പ്രകടനവുമായി സെമി ഫൈനലിൽ എത്തിയിട്ടും സ്വന്തം ഹോം ഗ്രൗണ്ടിൽനിറഞ്ഞ കാണികൾക്ക് മുന്നിൽ പുറത്തെടുക്കാൻ പറ്റിയില്ലല്ലോ എന്നൊരു വിഷമം ബ്ലാസ്റ്റേഴ്‌സ് കോച്ചിന്റെ മനസ്സിലുണ്ട് .
ആരാധകര്‍ക്കും ഉണ്ട് സങ്കടം.
അതിനെല്ലാം പരിഹാരം കാണാന്‍ ഇന്നു നടക്കുന്ന പ്ലേ ഓഫ് ആദ്യ പാദ മത്സരം സീസണില്‍ ആദ്യമായി ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഒത്തുകൂടാനുള്ള അവസരമാക്കി മാറ്റാനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് തയ്യാറെടുക്കുന്നത്.
ഇതിനായി ഇന്ന് ടീമിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ സ്‌റ്റേഡിയത്തിനു സമീപം ആരാധകര്‍ക്കായി ഫാന്‍ പാര്‍ക്ക് ഒരുക്കിയിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. ഇഷ്ട ടീമിന്റെ കളി ഒരുമിച്ചിരുന്നു കാണാന്‍ ആരാധകരെ ക്ഷണിക്കുകയാണ് അവര്‍.
സ്റ്റേഡിയത്തിനു പുറത്ത് വൈകിട്ട് 5.30 മുതല്‍ ഫാന്‍പാര്‍ക്ക് തുറക്കും. ആരാധകരെ മുഴവന്‍ ഇവിടെ നിന്ന് ഒരുമിച്ച് കളി കാണാന്‍ ക്ഷണിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. അവസാന രണ്ടു വര്‍ഷമായി കലൂരില്‍ ഒത്തുകൂടാന്‍ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഒരു സുവര്‍ണ്ണാവസരമാകും ഇത്.
ഗോവയിലെ ഫട്ടോര്‍ഡ സ്റ്റേഡിയത്തില്‍ വെച്ച് ഇന്നു രാത്രി 7.30-നാണ് മത്സരം. വൈകിട്ട് 5.30 മുതല്‍ ഫാന്‍പാര്‍ക്ക് തുറക്കും. ആരാധകരെ മുഴവന്‍ ഇവിടെ നിന്ന് ഒരുമിച്ച് കളി കാണാന്‍ ക്ഷണിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഫെയ്‌സ്ബുക് കുറിപ്പിലൂടെ അറിയിച്ചു.