News

ഇറ്റലിയില്‍ നിന്ന് 42 പേര്‍ നെടുമ്പാശ്ശേരിയിലെത്തി; നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു

ഇറ്റലിയില്‍ നിന്ന് 42 മലയാളികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. കൊറോണ പടരുന്ന സാഹചര്യത്തില്‍ ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇറ്റലിയില്‍ നിന്ന് എത്തുന്നവരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവ് ആകുന്നതു വരെ ഐസൊലേഷനില്‍ വെയ്ക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

അതേസമയം ഇറ്റലിയില്‍ നിന്നും കഴിഞ്ഞ ദിവസമെത്തിയ 3 വയസുകാരനും മാതാപിതാക്കള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളത്ത് നിരീക്ഷണം ശക്തമാക്കി. ഇവര്‍ സഞ്ചരിച്ച എമിറേറ്റ്സ് 530 വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും വീടുകളില്‍ ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടണമെന്ന മുന്നറിയിപ്പ് വീണ്ടും നല്‍കിയിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന 99 പേര്‍ എറണാകുളം ജില്ലക്കാരാണ്. കളമശേരി മെഡിക്കല്‍ കോളജില്‍ നിലവില്‍ 17 പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ ഉള്ളത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!