കുന്നമംഗലം വരട്ട്യാക്കില്‍ ഗ്ലോബല്‍ ഫൈബര്‍ ഫാക്ടറിക്ക് തീപിടിച്ച് ഫൈബര്‍ മുഴുവന്‍ കത്തിനശിച്ചു. .ചേളന്നൂര്‍ കുമാരസ്വാമി ശ്രീശൈലം സോമസുന്ദരന്റെ ഉടമസ്ഥതയിലുള്ള ചകിരി ഫൈബര്‍ ഫാക്ടറിക്കാണ് തീപിടിച്ചത്. നരിക്കുനി, വെള്ളിമാടുകുന്ന് ,മുക്കം ,ബീച്ച് ്‌സ്റ്റേഷനുകളില്‍ നിന്നും 20 ഓളം ഫയര്‍ യൂണിറ്റുകളെത്തി ഒരു മണിക്കൂറോളം പ്രയത്‌നിച്ചതിന് ശേഷമാണ് തീയണക്കാനായത്. അപകടത്തില്‍ ആള്‍ അപായമില്ല .ഉപകരണങ്ങള്‍ക്ക് നാശമില്ലെങ്കിലും, ഫൈബര്‍ മുഴുവന്‍ കത്തിനശിച്ചിട്ടുണ്ട്. . തീപിടുത്തത്തിന് കാരണം അറിവായിട്ടില്ല.
വരട്ട്യാക്കില്‍ ഫൈബര്‍ ഫാക്ടറിക്ക് തീപിടുത്തം;ആളപായമില്ല

