തിരുവനന്തപുരം: ലഹരി വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് സഭയില്‍ അവതരാനുമതി. പി സി വിഷ്ണുനാഥ് എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്മേല്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാനാണ് സ്പീക്കര്‍ അനുമതി നല്‍കിയിരിക്കുന്നത്. സമൂഹത്തില്‍ ലഹരി വ്യാപനമെന്ന് അടിയന്തര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. ഉച്ചയ്ക്ക് 12 മുതല്‍ 2 മണിവരെയാണ് അടിയന്തര പ്രമേയം സഭ ചര്‍ച്ച ചെയ്യുന്നത്.
ലഹരി വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അനുമതി; സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും

