കാസർഗോഡ് പിറന്നാൾ ദിനത്തിൽ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. കാസർകോട് തുമിനാട് ലക്ഷം വീട് കോളനിയിലെ രഞ്ജൻ കുട്ടയുടെ ഭാര്യ ജയ്ഷീൽ ചുമ്മി (20) ആണ് മരിച്ചത്.24 വയസായിരുന്നു. തുമിനാട്ടിലെ ബേക്കറിയിൽ ജീവനക്കാരിയായിരുന്നു ജയശീല.ഗ്രൈൻഡറിൽ ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഷാൾ കുടുങ്ങിയാണ് അപകടം.അപകടം സംഭവിച്ച ഉടൻ തന്നെ ജയ്ഷീൽ ചുമ്മിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മംഗൽപാടി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇരുപതാം പിറന്നാൾ ദിനത്തിൽ ബേക്കറി യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

