Kerala News

ദില്ലി മദ്യനയ കേസ്; വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകന്‍ അറസ്റ്റില്‍

ഡല്‍ഹി മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി മഗുന്ദ ശ്രീനിവാസലു റെഡ്ഡിയുടെ മകൻ രാഘവ് മഗുന്ദയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് രാഘവിന്റെ അറസ്റ്റ് ഇ ഡി രേഖപ്പെടുത്തിയിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് ഒൻപതാമത്തെ അറസ്റ്റാണിത്. ഈയാഴ്ചത്തെ മൂന്നാമത്തെ അറസ്റ്റും. പഞ്ചാബ് ശിരോമണി അകാലിദള്‍ എംഎല്‍എ ദീപ് മല്‍ഹോത്രയുടെ മകന്‍ ഗൗതം മല്‍ഹോത്ര, ചാരിയറ്റ് പ്രൊഡക്‌ഷന്‍സ് മീഡിയ ഡയറക്ടര്‍ രാജേഷ് ജോഷി എന്നിവരെ ഈയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് രാഘവ് മകുന്ദ അനധികൃതമായി പണം കൈമാറിയെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. രാഘവ് മകുന്ദയുടെ കുടുംബത്തിന് ഡല്‍ഹിയില്‍ മദ്യ ഡിസ്റ്റിലറികളുണ്ട്. അഴിമതി ലക്ഷ്യം വച്ച് രാഘവ് മകുന്ദ അനധികൃത മാര്‍ഗത്തില്‍ പണം കൈമാറിയെന്നാണ് ഇ ഡി ആരോപിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!