കണ്ണൂരിലെ റിസോർട്ട് വിവാദത്തിൽ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജനെതിരെ പാർട്ടി അന്വേഷണമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുത്തതാണ്. പ്രത്യേകം അന്വേഷണം ആവശ്യമില്ല. വിവാദം മാധ്യമ സൃഷ്ടിയാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.മാധ്യമങ്ങൾക്ക് മുന്നിൽ ചർച്ച വേണ്ടെന്ന് നേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ നേതാക്കളുടെ മാധ്യമ ഇടപെടലുകൾ നിരീക്ഷിക്കുമെന്നും സംസ്ഥാന സമിതിയിൽ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിസോര്‍ട്ട് വിവാദവും വിശദീകരണവും ദേശീയ നേതൃത്വത്തെ അറിയിക്കും. വിവാദത്തില്‍ തുടര്‍ തീരുമാനങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടാവും. ഇന്ധന സെസ് ഏര്‍പ്പെടുത്തിയ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തിരുത്തേണ്ട സാഹചര്യമില്ലെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.
ആന്തൂരിലെ വൈദീകം റിസോര്‍ട്ട് നിര്‍മാണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്നായിരുന്നു ഉയര്‍ന്ന വാദം. പി ജയരാജനാണ് റിസോര്‍ട്ട് വിവാദം എം വി ജയരാജന് നേരെ ഉയര്‍ത്തിവിട്ടത്. റിസോര്‍ട്ട് വിവാദത്തിലും പി ജയരാജന്റെ ആരോപണങ്ങള്‍ ചോര്‍ന്നതിലും പാര്‍ട്ടി അന്വേഷണം നടത്തുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വാക്പോരുണ്ടായെന്നും പ്രചാരണമുണ്ടായിരുന്നു.

