തിരുവനന്തപുരത്ത് ആത്മഹത്യാ ചെയ്യാനായി മണ്ണെണ്ണ ശരീരത്തിലൊഴിച്ച ഭാര്യയെ മര്‍ദിക്കുകയും തീ കൊളുത്താന്‍ തീപ്പെട്ടി നല്‍കുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്ത ഭര്‍ത്താവ് അറസ്റ്റിൽ. വെള്ളായണി സ്റ്റുഡിയോ റോഡ് പ്ലാങ്കാലമുക്ക് നന്ദാവനത്തില്‍ എസ് ബിജുവിനെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഡിസംബര്‍ 9നാണ് നേമം പൊലീസ് ക്വാര്‍ട്ടേഴ്സ് റോഡില്‍ അംബുജവിലാസത്തില്‍ ശിവന്‍കുട്ടി നായരുടെയും നിര്‍മ്മലകുമാരിയുടെയും മകള്‍ ദിവ്യ (38) യെ ഭര്‍തൃവീട്ടില്‍ മരിച്ചത്. ഭര്‍ത്താവുമായുണ്ടായ വഴക്കിനിടെ ദിവ്യ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു.ഇതിനിടയിലാണ് ഭര്‍ത്താവ് ബിജു യുവതിയെ മര്‍ദ്ദിക്കുകയും മരിക്കാന്‍ തീപ്പെട്ടി നല്‍കിയതെന്നുമാണ് മൊഴി. മകള്‍ മജിസ്ട്രേറ്റിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ബിജുവിനെ അറസ്റ്റ് ചെയ്തത്.