Kerala News

പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലെ തടയണയും റോപ് വേയും ബോട്ട് ജെട്ടിയും ഇന്ന് പൊളിച്ചുനീക്കും

പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണയും റോപ് വേയും ബോട്ട് ജെട്ടിയും ഇന്ന് പൊളിച്ചുനീക്കും.ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പിഎസ് ഗോപിനാഥന്റേതാണ് ഉത്തരവ്. നേരത്തെ തന്നെ നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ രണ്ട് തവണ ഉത്തരവിട്ടിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളുടെ പേരില്‍ നടപ്പാക്കാനായില്ല. റെസ്‌റ്റോറന്റ് കം ലോഡ്ജിംങ് കെട്ടിടം പണിയാനുള്ള അനുമതിയുടെ മറവില്‍ റോപ് വേ നിര്‍മിച്ചെന്നാണ് ഉത്തരവിന് കാരണമായ പരാതി.
റസ്റ്റോറന്റ് നിര്‍മിക്കാനെന്ന് കാണിച്ചാണ് അന്‍വറിന്റെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍നിന്ന് അനുമതി നേടിയത്. പിന്നീട് ഇത് കക്കാടംപൊയിലിലെ വിവാദമായ അമ്യൂണ്‍മെന്റ് പാര്‍ക്കിന്റെ ഭാഗമാക്കുന്ന വിധത്തിലുള്ള നിര്‍മാണമാകുകയായിരുന്നു. തുടര്‍ന്ന് നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ വീണ്ടും ഉത്തരവിട്ടു. നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് അബ്ദുള്‍ ലത്തീഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓംബുഡ്‌സ്മാന്‍ സമയം അനുവദിച്ച് നല്‍കിയിരുന്നില്ല

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!