മുഖ്യമന്ത്രിയുടെ രണ്ട് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പൊലീസ് ഉപദേഷ്ടാവ് രമണ്‍ശ്രീവാസ്ത എന്നിവരുടെ സേവനമാണ് മാർച്ച് 1ന് ശേഷം അവസാനിപ്പിച്ച് ഉത്തരവിറക്കിയത്.സര്‍ക്കാരിന്റെ കാലാവധി തീരാനിരിക്കെയാണ് സേവനം അവസാനിപ്പിച്ചത്.
ജോണ്‍ ബ്രിട്ടാസിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയായിരുന്നു. രമണ്‍ ശ്രീവാസ്തവയ്ക്കാകട്ടെ ചീഫ് സെക്രട്ടറി പദവിയും. 2016 ജൂണിലായിരുന്നു ബ്രിട്ടാസിന്റെ നിയമനം. രമണ്‍ ശ്രീവാസ്തവയുടേത് 2017 ഏപ്രിലിലും. പൊതുഭരണ വകുപ്പാണ് ഇരുവരുടെയും സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മറ്റ് ഉപദേശകരുടെ കാര്യം ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല.