കോഴിക്കോട് സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിത എസ് നായര്‍ക്കും ആണ് അറസ്റ്റ് വാറണ്ട് നല്‍കിയിരിക്കുന്നത്. ഇരുവരുടെയും ജാമ്യം കോടതി നിഷേധിച്ചു. കേസില്‍ ഫെബ്രുവരി 25 ന് വിധി പറയും.
സോളാര്‍ കമ്പനിയുടെ പേരില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്നും 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. വോദം കേള്‍ക്കാന്‍ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിത എസ് നായരും കോടതിയില്‍ ഹാജരായിരുന്നില്ല.
സരിതക്ക് കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് അവരുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്. ബിജു രാധാകൃഷ്ണന്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും അറിയിച്ചു. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകളില്‍ കീമോ തെറാപ്പിയുടെ ഒരു കാര്യവും വ്യക്തമാക്കുന്നില്ലെ്‌ന് പ്രോസിക്യൂഷന്‍ വാദിച്ചു. കീമോ തെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മാത്രമാണെന്നും ഇത് കീമോ തെറാപ്പിയാണെന്ന് രേഖകളില്‍ പറയുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

