National

ഭർത്താവുമായി വഴക്ക്; 10 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് അമ്മ ജീവനൊടുക്കി

ഹൈദരാബാദ്∙ പത്തുമാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നശേഷം യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ മീർപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെയാണ് സംഭവം. മകളും ചെറുമകനും മരിച്ചു കിടക്കുന്നത് കണ്ടതിന് പിന്നാലെ യുവതിയുടെ അമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു.

27കാരിയായ സുഷമയും മകൻ യശ്‌‍വർധൻ റെഡ്ഡിയുമാണ് മരിച്ചത്. ചാർട്ടേ‍ഡ് അക്കൗണ്ടന്റായ യശ്വന്ത് റെഡ്ഡിയാണ് സുഷമയുടെ ഭർത്താവ്. 4 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് കുടുംബാംഗങ്ങൾ പൊലീസിനെ അറിയിച്ചു.

ഷോപ്പിങ്ങിനായെന്നു പറഞ്ഞാണ് സുഷമ കുഞ്ഞുമായി അമ്മ ലളിതയുടെ വീട്ടിലെത്തിയത്. അവിടെ വച്ച് മുറിയിൽ കയറി വാതിലടച്ചതിന് പിന്നാലെ കുഞ്ഞിന് വിഷം നൽകുകയായിരുന്നു. പിന്നാലെ യുവതിയും ജീവനൊടുക്കി. രാത്രി 9.30ഓടെ ഭാര്യയേയും കുഞ്ഞിനേയും കാണാനായി ലളിതയുടെ വീട്ടിലെത്തിയ യശ്വന്ത് മുറി അകത്ത് നിന്ന് പൂട്ടിയത് കണ്ടു. പിന്നാലെ വാതിൽ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് ഭാര്യയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!