Kerala kerala

പത്തനംതിട്ട പോക്‌സോ കേസ്; 62 പേരുടെ പേരുവിവരങ്ങള്‍ പെണ്‍കുട്ടി പറഞ്ഞുവെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍

പത്തനംതിട്ട: പത്തനംതിട്ട പോക്‌സോ കേസില്‍ 62 പേരുടെ പേര് വിവരങ്ങള്‍ പെണ്‍കുട്ടി പറഞ്ഞു എന്ന് സി ഡബ്ല്യുസി ചെയര്‍മാന്‍ അഡ്വ.രാജീവ്. സന്നദ്ധ സംഘടനയോട് തനിക്ക് പലതും തുറന്നു പറയാനുണ്ടെന്ന് പെണ്‍കുട്ടി തന്നെയാണ് അറിയിച്ചത്.

വീടുമായി അടുപ്പമുള്ള ആളുകളാണ് ആദ്യം പീഡിപ്പിച്ചത്. അച്ഛന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് പെണ്‍കുട്ടി ആളുകളെ ബന്ധപ്പെട്ടിരുന്നത്. കായികതാരമായ പെണ്‍കുട്ടി പരിശീലകരാലും പീഡിപ്പിക്കപ്പെട്ടു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അഞ്ചുപേരുടെ അറസ്റ്റിലേക്ക് എത്തിയത്. 42 പേരുടെ ഫോണ്‍ നമ്പറുകള്‍ പെണ്‍കുട്ടി അച്ഛന്റെ ഫോണില്‍ സേവ് ചെയ്തിരുന്നു.

കേസില്‍ എട്ട് പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്തവരെ വിശദമായി ചോദ്യം ചെയ്യും. പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!