കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റുമായി ബന്ധപ്പെട്ട ടിക്കറ്റ് വിവാദത്തിൽ വിശദീകരണം തേടി ബിസിസിഐ.കേരള ക്രിക്കറ്റ് അസോസിയേഷനോടാണ് ബി.സി.സി.ഐ വിശദീകരണം തേടിയത്.അനാവശ്യ വിവാദമാണ് നടക്കുന്നതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പറയുന്നു.മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കളി നടക്കുമോ എന്ന ആശങ്കയിലാണ് ബി.സി.സി.ഐ റിപ്പോർട്ട് തേടിയത്.ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഈ മാസം 12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ടീമുകള്‍ 14ന് പരിശീലനത്തിനിറങ്ങും.