കൊച്ചി: ഡിഗ്രി വിദ്യാർഥിനി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണു മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ചങ്ങമ്പുഴനഗർ ദാറുൽ ബനാത്ത് യത്തീംഖാനയ്ക്ക് സമീപം നീറുങ്കൽ വീട്ടീൽ അബൂബക്കറിന്റെയും റസിയയുടെയും മകൾ അൻസിമോൾ (19) ആണ് മരിച്ചത്.
തൃക്കാക്കര ഭാരതമാതാ കോളേജ് രണ്ടാം വർഷ ബി.എസ്.സി. മാത്ത്സ് വിദ്യാർഥിനിയാണ് അൻസിമോൾ. ഉച്ചയ്ക്ക് ഇടവേള സമയത്ത് കൂട്ടുകാരോട് സംസാരിച്ചുകൊണ്ടിരിക്കവേ തലചുറ്റുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.
വിദ്യാർഥിനിയെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. സഹോദരി: നസ്രിയ. ഖബറടക്കം ബുധനാഴ്ച തൃക്കാക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.